2015, നവംബർ 9, തിങ്കളാഴ്‌ച

വാര്‍ഡ്‌ മെമ്പര്‍ക്ക് പറയാനുള്ളത്..

പ്രിയപ്പെട്ട എന്‍റെ നാട്ടുകാരെ,

നമുക്ക് നല്ലൊരു നാടിനു വേണ്ടി പണി
യെടുക്കാം..ഈ വെബ് സൈറ്റ് ഇനി നിങ്ങളുടെതാണ്. നമ്മുടെ നാടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിങ്ങള്‍ക്ക് ലഭിക്കുവാനുള്ള വിവിധ പദ്ധതികളെ കുറിച്ച് നിങ്ങളെ അറിയിക്കുവാനും..

അറിയുക എന്നത് നിങ്ങളുടെ അവകാശമാണ് എന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് അവകാശപ്പെട്ട വിവരങ്ങള്‍ നിങ്ങളെ അറിയിക്കുക എന്നത് എന്‍റെ ഉത്തരവാദിത്വമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് കൃത്യമായി നിര്‍വഹിക്കാത്ത പക്ഷം എന്നെ സൃഷ്ടിച്ചവന്‍ എന്നെ പിടികൂടുമെന്ന ബോധ്യവും എനിക്കുണ്ട്.

അത്കൊണ്ട്, പ്രിയ നാട്ടുകാരെ, നമ്മുടെ നാടുമായി ബന്ധപ്പെട്ട് എനിക്ക് അറിയാവുന്ന വിവരം എന്തോ അത് നിങ്ങളെ അറിയിക്കും. അത് അറിയിക്കുവാനുള്ള ഒരു വഴിയാണ് ഈ വെബ് സൈറ്റ് എന്ന് മനസ്സിലാക്കുക.

നമ്മുടെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന ഒരു കാര്യം സുതാര്യ ഭരണമാണ്. സുതാര്യമാക്കുന്നതിനുള്ള ഒന്നാമത്തെ ചവിട്ടു പടിയാണ് ഇത്. ഇതിലൂടെ നാട്ടിലുള്ളവര്‍ക്കും പ്രവാസികളായവര്‍ക്കും ഒരുപോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്നത് സന്തോഷകരമാണ്.

വിവിധ പദ്ധതികള്‍ക്ക് അനുവദിച്ച തുക, ചിലവഴിച്ച രീതി എല്ലാം നാട്ടുകാര്‍ക്ക് വ്യക്തമാവും വിധമായിരിക്കും ഞാന്‍ നിര്‍വഹിക്കുവാന്‍ ശ്രമിക്കുക. അതിന് ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുവാനും നിങ്ങള്‍ മറക്കരുത്. അതിനുള്ള വഴിയും ഈ വെബ്സൈറ്റില്‍ നല്‍കുന്നുണ്ട്.

നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്, എന്നെ വിജയിപ്പിച്ചതിനു പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു കൊണ്ട്.. എല്ലാവര്‍ക്കും നന്ദി..

നിങ്ങളുടെ സ്വന്തം വാര്‍ഡ്‌ മെമ്പര്‍,
മുനീറ കരീം

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ