2016, മാർച്ച് 30, ബുധനാഴ്‌ച

ആരോഗ്യ ഇൻഷുറൻസ് അഥവാ R S B Y

അറിയിപ്പ് -
പൊന്മള ഗ്രാമ  പഞ്ചായത്തിലെ    ചുനൂർ ,കൊൽകളം ,അക്കപ്പറമ്പ ,മണ്ണഴി,ചേങ്ങൊട്ടൂർ (7,8,9,10,11   ) എന്നീ  വാർഡുകളിൽ നിലവിൽ  ആരോഗ്യ    ഇൻഷുറൻസ്  അഥവാ R S B Y   (രാഷ്ട്രീയ സ്വോസ്ത്യ  ഭീമാ  യോജന ) ക്കാർഡൂ ഉള്ളവർക്ക്  അത്   പുതുക്കൽ/ഫോട്ടോ   ക്യാമ്പ്  നാളെയും  മറ്റ ന്നാളെയുമായി (31 .03.2016 ,01.04.2016  എന്നീ  തീയ്യതികളിൽ   AUP  സ്കൂൾ കോട്ടപ്പുറത്തു  വെച്ച്  നടക്കുന്നു .ഇതിൽ  എത്താൻ സാധിക്കാത്തവർ  ഏപ്രിൽ  2,3,4   ശനി ,ഞായർ ,തിങ്കൾ   തീയ്യതികളിൽ പഞ്ചായത്തു  ഓഫീസ്  പരിസരത്ത്  വെച്ചും നടക്കുന്നു . പഴയ  കാർഡ് ,റേഷൻ കാർഡ്  ആധാർ  കാർഡ്  എന്നിവ സഹിതം എത്തുക  , സഹായത്തിനു വിളിക്കുക Ph 7025150000 (ലുഖ്മാൻ ),7034755750 (റിയാസ് )8086822132 (ഖരീം )
ഇത്  പരമാവതി ഷെയർ ചെയ്യുക 👆👆👆👆👆

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ഗ്രാമസഭ

പൊന്മള  ഗ്രാമ പഞ്ചായത്ത്  വാർഡ്‌  11  ചുനൂർ  ആദ്യ  ഗ്രാമസഭ 11 .02.2016  വ്യാഴം രാവിലെ 11  മണിക്ക്  ചിറക്കൽ  മദ്രസാ പരിസരത്തു  വെച്ച്  നടക്കുന്നു . വാർഡിലെ  എല്ലാ വോട്ടർ മാരും കൃത്യ സമയത്ത്  തന്നെ എത്തിച്ചേരുക
അന്നേ ദിവസം രാവിലെ  10 മണിക്ക്    നിലവിൽ  പോസ്റ്റ്‌  ഓഫീസിലൂടെ പെൻഷൻ  വാങ്ങുന്നവർക്ക്  കഴിഞ്ഞ  ഒക്ടോബർ  നവമ്പർ  ഡിസമ്പർ മാസങ്ങളിലെ  പെൻഷൻ തുക (ചെക്ക്  ) വിതരണവും ച്ചുനൂർ  GLP സ്കൂളിൽ    നടന്ന ബാങ്ക്  അക്കൌണ്ട്  ആന്റ് അധാർ  കാർഡ്  മേള യിൽ  അക്കൗണ്ട്‌  എടുത്തവരുടെ   ബാങ്ക്   പാസ്ബുക്ക്‌  വിതരണവും , അധാർ  കാർഡ്  വിതരണവും  ഉണ്ടായിരിക്കും .അതിനായി  പെൻഷൻ  സ്ലിപ്പ്  ,റേഷൻ കാർഡ് , അധാർ കാർഡ്  എന്നിവയുമായി  എത്തുക .
for . മെമ്പർ  മുനീറ കരീം  പറമ്പാടൻ

2015, ഡിസംബർ 28, തിങ്കളാഴ്‌ച

വാര്‍ഡ്‌ 11 ന്റെ പുതിയ പദ്ധതിയായി IFSC കോഡ് ഉള്ള ബാങ്ക് അക്കൗണ്ട്‌

പൊന്മള ഗ്രാമ പഞ്ചായത്ത്‌  വാര്‍ഡ്‌  11 ന്റെ പുതിയ  പദ്ധതിയായി  ച്ചുനൂരില്‍ IFSC  കോഡ്  ഉള്ള ബാങ്ക് അക്കൗണ്ട്‌  ഇല്ലാത്തവര്‍ക്കായി ആരംഭിക്കുന്നു സമ്പൂര്‍ണ്ണ ബാങ്ക് അക്കൗണ്ട്‌ മേള .ഇനി മുതല്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന എല്ലാ ക്ഷേമ പെന്‍ഷനുകളും കാര്‍ഷിക പെന്‍ഷനുകളും നേരിട്ട് ഗുണ  ബോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക്  നേരിട്ട് ലഭിക്കുന്നു .വരുന്ന രണ്ടാം തിയ്യതി(02/01/2016 ) ശനി രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ച്ചുനൂര്‍ GLP സ്കൂളില്‍   "സമ്പൂര്‍ണ്ണ ബാങ്ക്അക്കൗണ്ട്‌ മേള  " നടക്കുന്നു .നിലവില്‍ ബാങ്ക് അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്കും  സര്‍വീസ്  ബാങ്കില്‍ മാത്രം അക്കൌണ്ട്‌  ഉള്ളവരു മായവര്‍ക്ക്   ഇവിടെ വെച്ച് പുതിയ ബാങ്ക്അക്കൗണ്ട്‌  ആരംഭിക്കാം . നിങ്ങളുടെ ആധാര്‍ കാര്‍ഡോ ഐഡന്റിറ്റി കാര്‍ഡോ  ഫോട്ടോസ്റ്റാറ്റ് കോപിയടക്കം  രണ്ടു  കോപി ഫോട്ടോ,  എക്കൌണ്ടില്‍ ഡപോസിറ്റ്‌ ചെയ്യാന്‍ മിനിമം തുകയുമായി  എത്തുക .
ഫോട്ടോ ഇല്ലാത്തവര്‍ക്ക് സൌജന്യമായി  ഫോട്ടോ എടുക്കുവാനുള്ള സൌകര്യ മുണ്ടയിരിക്കും .
************************
ഇതോടപ്പം ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക്  ആധാര്‍ കാര്‍ഡ് പുതിയത് ഉണ്ടാക്കുവാനും  സൗകര്യമുണ്ടായിരിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ ആധാർ കാർഡിന്റെ കോപ്പി കൂടെ കരുതുക.
************************
മേളയിൽ മുൻകാലങ്ങളിൽ ഐഡൻറിറ്റി കാർഡിന് അപേക്ഷിച്ചവരും, തെറ്റ് തിരുത്തുവാനും ആധാർ ബന്ധിപ്പിക്കാനും നൽകിയവർക്ക്  പുതിയ കാർഡ് വിതരണത്തിനായി BLO ഉണ്ടായിരിക്കും

2015, ഡിസംബർ 6, ഞായറാഴ്‌ച

ഗ്രാമസേവാകേന്ദ്രം ഉദ്ഘാടനം ചെയതു


പൊൻമള  പഞ്ചായത്ത് 11 വാർഡ് ചുനൂർ   മെമ്പർ തെരഞ്ഞെടുപ്പ് വാഗദാനമായ ഗ്രാമസേവാകേന്ദ്രം 6.12. 2015 മുതൽ പ്രവർത്തനമാരംഭിച്ചു.  വാർഡ് മെമ്പർ മുനീറ കരീം പറമ്പാടൻ ഉദ്ഘാടനം ചെയതു.പഞ്ചായത്തിലെ മണ്ണഴി വാർഡ് മെമ്പർ നാരായണൻകുട്ടി എന്ന നാട്ടി മഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്തിലെ തന്നെ അദ്യത്തെ സംരഭമായ ഈ പദ്ധതി മറ്റു  വാർഡുകളിലേക്കും മാതൃകയാക്കുമെന്നും രാഷട്രീയ വെത്യാസം മറന്ന് ഭരണനിർവ്വഹണ കാര്യത്തിൽ എല്ലാ ജനങ്ങളും യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആക്കപ്പറമ്പ മെമ്പർ ബാപ്പുക്ക ,സുലൈമാൻ, മൂസ താമരശ്ശേരി, റിയാസ് Ap എന്നിവർ സംസാരിച്ചു. കരീം പറമ്പാടൻ  അധ്യക്ഷത വഹിച്ചു. പൗരസമിതി പ്രതിനിധി റിയാസ് അഴുവളപ്പിൽ നന്ദി പറഞ്ഞു.

2015, നവംബർ 26, വ്യാഴാഴ്‌ച

ഭിന്നശേഷിക്കാര്‍ക്കും ഒറ്റപെണ്‍കുട്ടിക്കും സ്കോളര്‍ഷിപ് (30,000 ട്യൂഷന്‍ ഫീസ, 2,000 രൂപ മാസത്തില്‍)

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ) രണ്ട് സ്കോളര്‍ഷിപ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒറ്റപെണ്‍കുട്ടിക്കുള്ള പ്രഗതി സ്കോളര്‍ഷിപ് 4000 പേര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുള്ള സുഖം സ്കീം 1000 പേര്‍ക്കും ലഭിക്കും.

2015-16 വര്‍ഷത്തില്‍ എ.ഐ.സി.ടി.ഇക്ക് കീഴിലുള്ള ടെക്നിക്കല്‍ സ്ഥാപനത്തില്‍ ബിരുദം/ ഡിപ്ളോമ കോഴ്സില്‍ പ്രവേശം നേടിയ, കുടുംബത്തില്‍ ഒറ്റപെണ്‍കുട്ടി മാത്രമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയായിരിക്കണം. 30,000 ട്യൂഷന്‍ ഫീസായും 2,000 രൂപ മാസത്തിലും ലഭിക്കും. പത്തുമാസത്തേക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക.

 ഭിന്നശേഷിക്കാരായ എ.ഐ.സി.ടി.ഇക്ക് കീഴിലുള്ള ടെക്നിക്കല്‍ സ്ഥാപനത്തില്‍ ബിരുദം/ ഡിപ്ളോമ കോഴ്സില്‍ പ്രവേശം നേടിയവര്‍ക്കാണ് അവസരം. കുടുംബത്തിന്‍െറ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ കൂടാന്‍ പാടില്ല. 2,000 രൂപയാണ് സ്കോളര്‍ഷിപ് തുക.

അപേക്ഷിക്കേണ്ട വിധം: www.aicteindia.org ല്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  rifd.aicte.india@gmail.com എന്ന വിലാസത്തില്‍ മെയില്‍ചെയ്യാം. അവസാന തീയതി നവംബര്‍ 23. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

ചൂനൂരില്‍ അപേക്ഷ നല്‍കുന്നതിന് പ്രത്യേക സഹായം ലഭിക്കുന്നതിന് 0091 9446526762 എന്ന നമ്പരില്‍ ബന്ധപ്പെടുക.
 

സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം (ആദ്യവര്‍ഷം 12,000, രണ്ടാംവര്‍ഷം 18,000, മൂന്നാംവര്‍ഷം 24,000)

2015-2016 കാലയളവില്‍ സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ഒന്നാം വര്‍ഷ ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്.

വാര്‍ഷികവരുമാനം ആറ് ലക്ഷത്തില്‍ താഴെയായിരിക്കണം.

എസ്.ടി കാറ്റഗറിയിലുള്ളവര്‍ക്ക് പ്ളസ് ടു വിജയമാണ് യോഗ്യത. എസ്.സി വിദ്യാര്‍ഥികള്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ 55 ശതമാനവും ബിസിനസ് സ്റ്റഡീസില്‍ 60 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.

ഭിന്നശേഷിക്കാര്‍ എല്ലാ വിഷയങ്ങള്‍ക്കും 45 ശതമാനവും ബി.പി.എല്‍/ ഒ.ബി.സിക്കാര്‍ ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ 55 ശതമാനവും സയന്‍സിന് 60 ശതമാവും ബിസിനസ് സ്റ്റഡീസ് 65 ശതമാനവും നേടിയിരിക്കണം.

 മറ്റ് കാറ്റഗറിയിലുള്ളവര്‍ സയന്‍സിന് 75 ശതമാനവും ബിസിനസ് സ്റ്റഡീസ് 60 ശതമാനവും ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.

യോഗ്യത നേടുന്നവര്‍ക്ക് ആദ്യവര്‍ഷം 12,000, രണ്ടാംവര്‍ഷം 18,000, മൂന്നാംവര്‍ഷം 24,000 എന്നിങ്ങനെ സ്കോളര്‍ഷിപ് ലഭിക്കും. ബിരുദാനന്തര  ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നാംവര്‍ഷം 40,000 രൂപയും രണ്ടാം വര്‍ഷം 60,000 രൂപയും ലഭിക്കും. അപേക്ഷിക്കേണ്ടവിധം:

www.kshec.kerla.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

 അപേക്ഷയുടെ പകര്‍പ്പ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പഠിക്കുന്ന സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സ്ഥാപനത്തിലെ വെരിഫയിങ് ഓഫീസര്‍ക്ക് നല്‍കണം.
ഡിസംബര്‍ 31നുള്ളില്‍ അപേക്ഷ പരിശോധിക്കണം. സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ ലിസ്റ്റ് ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം ഈ രേഖകള്‍ കൗണ്‍സിലില്‍ എത്തിച്ചാല്‍ മതി.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാനതീയതി ഡിസംബര്‍ 10.

ചൂനൂരില്‍ അപേക്ഷ നല്‍കുന്നതിന് പ്രത്യേക സഹായം ലഭിക്കുന്നതിന് 0091 9446526762 എന്ന നമ്പരില്‍ ബന്ധപ്പെടുക.

2015, നവംബർ 25, ബുധനാഴ്‌ച

അറിയിപ്പ് - വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കല്‍ (നിയമ സഭ)

ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വേണ്ടി പുതുതായി വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ത്തവര്‍ വീണ്ടും ചേര്‍ത്തെങ്കില്‍ മാത്രമേ ഈ അടുത്തു വരുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ഉണ്ടാവുകയുള്ളൂ. പഞ്ചായത്തിലേക്ക് ചേര്‍ത്തത് നിയമ സഭ ലിസ്റ്റിലേക്ക് വരുന്നതല്ല.

നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടോ എന്നറിയാന്‍
http://www.ceo.kerala.gov.in/rollsearch.html

പുതുതായി നിങ്ങളുടെ പേര് ചേര്‍ക്കാന്‍ നവംബര്‍ 30 വരെ സമയമുണ്ട്. എത്രയും വേഗം താഴെ കാണുന്ന ലിങ്കില്‍ അമര്‍ത്തി രജിസ്റ്റര്‍ ചെയ്യുക.
http://www.ceo.kerala.gov.in/eregistration.html

For Support Call 1950(Toll free)
Available on all working days 10AM - 5PM

2015, നവംബർ 14, ശനിയാഴ്‌ച

റേഷന്‍ കാര്‍ഡ് പുതുക്കല്‍

ചൂനൂര്‍ വാര്‍ഡിലെ റേഷന്‍ കാര്‍ഡ് പുതുക്കുവാന്‍ വേണ്ടി  ഇപ്പോള്‍ റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന പ്രിന്റെഡ്‌  കോപ്പി വാങ്ങി തിരുത്തലുകള്‍ അതില്‍ അടയാളപ്പെടുത്തി  റേഷന്‍ കടയില്‍ തന്നെ  തിരിച്ചേല്‍പ്പിക്കേണ്ടതാണ്.

ഇതു മായി ബന്ധപെട്ട സഹായം ആവശ്യമുള്ളവര്‍  07025150000 എന്ന  നമ്പറില്‍ ബന്ധപ്പെടുക ..

2015, നവംബർ 9, തിങ്കളാഴ്‌ച

വാര്‍ഡ്‌ മെമ്പര്‍ക്ക് പറയാനുള്ളത്..

പ്രിയപ്പെട്ട എന്‍റെ നാട്ടുകാരെ,

നമുക്ക് നല്ലൊരു നാടിനു വേണ്ടി പണി
യെടുക്കാം..ഈ വെബ് സൈറ്റ് ഇനി നിങ്ങളുടെതാണ്. നമ്മുടെ നാടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിങ്ങള്‍ക്ക് ലഭിക്കുവാനുള്ള വിവിധ പദ്ധതികളെ കുറിച്ച് നിങ്ങളെ അറിയിക്കുവാനും..

അറിയുക എന്നത് നിങ്ങളുടെ അവകാശമാണ് എന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് അവകാശപ്പെട്ട വിവരങ്ങള്‍ നിങ്ങളെ അറിയിക്കുക എന്നത് എന്‍റെ ഉത്തരവാദിത്വമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് കൃത്യമായി നിര്‍വഹിക്കാത്ത പക്ഷം എന്നെ സൃഷ്ടിച്ചവന്‍ എന്നെ പിടികൂടുമെന്ന ബോധ്യവും എനിക്കുണ്ട്.

അത്കൊണ്ട്, പ്രിയ നാട്ടുകാരെ, നമ്മുടെ നാടുമായി ബന്ധപ്പെട്ട് എനിക്ക് അറിയാവുന്ന വിവരം എന്തോ അത് നിങ്ങളെ അറിയിക്കും. അത് അറിയിക്കുവാനുള്ള ഒരു വഴിയാണ് ഈ വെബ് സൈറ്റ് എന്ന് മനസ്സിലാക്കുക.

നമ്മുടെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന ഒരു കാര്യം സുതാര്യ ഭരണമാണ്. സുതാര്യമാക്കുന്നതിനുള്ള ഒന്നാമത്തെ ചവിട്ടു പടിയാണ് ഇത്. ഇതിലൂടെ നാട്ടിലുള്ളവര്‍ക്കും പ്രവാസികളായവര്‍ക്കും ഒരുപോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്നത് സന്തോഷകരമാണ്.

വിവിധ പദ്ധതികള്‍ക്ക് അനുവദിച്ച തുക, ചിലവഴിച്ച രീതി എല്ലാം നാട്ടുകാര്‍ക്ക് വ്യക്തമാവും വിധമായിരിക്കും ഞാന്‍ നിര്‍വഹിക്കുവാന്‍ ശ്രമിക്കുക. അതിന് ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുവാനും നിങ്ങള്‍ മറക്കരുത്. അതിനുള്ള വഴിയും ഈ വെബ്സൈറ്റില്‍ നല്‍കുന്നുണ്ട്.

നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്, എന്നെ വിജയിപ്പിച്ചതിനു പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു കൊണ്ട്.. എല്ലാവര്‍ക്കും നന്ദി..

നിങ്ങളുടെ സ്വന്തം വാര്‍ഡ്‌ മെമ്പര്‍,
മുനീറ കരീം